താൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് ശൈലജ ടീച്ചറെന്ന് തമിഴ് നടൻ സൂര്യ. സൂര്യയുടെ റിലീസിനൊരുങ്ങുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ താരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ പറഞ്ഞത്. സ്ത്രീകൾക്ക് ലോകത്ത് എവിടെയും അവരുടേതായ സ്ഥാനം ഉറപ്പിക്കാം എന്ന് കാണിച്ചു തരുകയാണ് ശൈലജ ടീച്ചറും ആര്യ രാജേന്ദ്രനുമെന്നും സൂര്യ വ്യക്തമാക്കി.
കേരളവും ഇവിടുത്തെ സമൂഹവും അതിന് വഴി ഒരുക്കുകയാണ്. ജയ് ഭീം സിനിമ കണ്ട് ശൈലജ ടീച്ചർ തന്നെ വിളിച്ചിരുന്നു. താൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചർ. സിനിമ കണ്ട് ടീച്ചർ വിളിച്ചത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സൂര്യ പറഞ്ഞു. താൻ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ് സംഭവിച്ചതെന്നും തനിക്കും തന്റെ ടീമിനും കിട്ടിയ വലിയ അംഗീകാരമായിരുന്നു ടീച്ചറുടെ വിളിയെന്നും താരം പറഞ്ഞു. കേരളത്തിലെ കുട്ടികളോട് ഏത് ടീച്ചറെയാണ് ഇഷ്ടം എന്ന് ചോദിച്ചാൽ മലർ ടീച്ചർ എന്നാവും ഉത്തരം. എന്നാൽ തനിക്കിഷ്ടം ശൈലജ ടീച്ചറെയാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ആയി താൻ നോക്കിക്കാണുന്ന ഒരാളാണ് ശൈലജ ടീച്ചറെന്നും സൂര്യ പറഞ്ഞു.
സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു സംസ്ഥാനത്തു വന്ന് നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സമൂഹത്തെ നയിക്കുന്നതിലും, മികച്ച സിനിമ ചെയ്യുന്നതിലും കേരളം ഒരു മാതൃകയാണെന്നും സൂര്യ പറഞ്ഞു. സണ്‍ പിക്ചര്‍സിന്റെ നിര്‍മാണത്തില്‍ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, വിനയ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൂര്യയുടെ നാൽപ്പതാമത് ചിത്രമായ ‘എതര്‍ക്കും തുനിന്തവന്‍’ അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…