തന്റെ തിരിചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരമായിരുന്ന ജെനീലിയ ഡിസൂസ.രണ്ടു കുട്ടികളുടെ അമ്മയായാലെന്താ ആരും പറയില്ല ഇത് ഞങ്ങളടെ പഴയ ധരണി അല്ലായെന്ന്. 15 വർഷത്തിന് ശേഷം ബോയ്സ് എന്ന ഗാനത്തിന് വീണ്ടും ചുവടുവെയ്ക്കുന്നു എന്ന പ്രേത്യേകതയും ഇതിനുണ്ട്.
2018 വനിത ഫിലിം അവാർഡ് വേദിയിലാണ് തന്റെ സൂപ്പർഹിറ്റ് ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ പാൽ പോലെ പതിനാറും, മലയാള സിനിമ ഗാനത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ജിമിക്കി കമ്മലിനും ഒപ്പമാണ് താരം നീണ്ട ഇടവേളയ്ക്കു ശേക്ഷം ചുവടുവയ്ക്കുന്നത്.
2003 ൽ ആണ് ബോയ്സ് എന്ന തമിഴ് മൂവി റിലീസ് ആയത്.ചിത്രവും ഗാനങ്ങളും തമിഴ് നാട്ടിലും പുറത്തും സൂപ്പര്ഹിറ് ആകുകയും അതിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എ ആർ റഹ്മാൻ ആണ് ബോയ്സിലെ ഈ ഗാനത്തിന് ഈണം നൽകിയത്. ബോയ്സിലെ ഈ ഗാനത്തിനൊപ്പം ഷാൻ റഹ്മാൻ ഈണം നൽകിയ ജിമിക്കി കമ്മൽ ആണ് താരം തിരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു ഗാനം.
ബോളിവുഡ് നടനായ റിതേഷ് ദേശ്മുഖും ആയുള്ള വിവാഹത്തിന് ശേക്ഷം രണ്ടുകുട്ടികളുടെ അമ്മയായ താരം ഏറെ നാളായി പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു.
വനിതാ ഫിലിം അവാർഡ് വേദി ഇതിലൂടെ നായികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ആഘോഷത്തിന് കാരണമായി എന്നുതന്നെ പറയാം.