ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അമ്പിളി. സൗബിൻ നായകനായി എത്തിയ ചിത്രത്തിൽ പുതുമുഖ താരം തൻവി റാം ആയിരുന്നു നായിക. തൻവിയുടെ പ്രകടത്തിന് നിരൂപകരും പ്രേക്ഷകരും ഒരേപോലെ കൈയടികൾ നൽകിയിരുന്നു. പിന്നീട് റോഷൻ മാത്യുവും ശ്രീനാഥ്ഭാസിയും ഒന്നിച്ച് കപ്പേള എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. തൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ്. ചിത്രങ്ങൾ കാണാം