സഹോദരി ഷാഗുൺ, ബോയ്ഫ്രണ്ട് മതിയാസ് ബോ, കസിൻ സിസ്റ്റർ ഇവാനിയ പന്നു എന്നിവരോടൊപ്പം നടി തപ്സി പന്നു ഇപ്പോൾ മാലിദ്വീപിലാണ്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി താരം അവിടെ ഒഴിവു ദിനങ്ങൾ ആഘോഷിക്കുകയാണ്. അവിടെ നിന്നുമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്ക് വെക്കാറുമുണ്ട്.
ഇപ്പോൾ താരം പങ്ക് വെച്ചിരിക്കുന്നത് രസകരമായ ഒരു ‘ബിഗിണി’ ഡാൻസ് ഷൂട്ടാണ്. രസകരമായ ഗാനത്തിന് അതിലും രസകരമായ ചുവടുകളുമായി സഹോദരിമാർ വീഡിയോ കിടിലനാക്കിയിട്ടുണ്ട്. വിജയ് സേതുപതി, യോഗി ബാബു എന്നിവരോടൊപ്പമുള്ള തമിഴ് ചിത്രം പൂർത്തിയാക്കിയ തപ്സിയുടെ അടുത്ത ചിത്രം അഹമ്മദ് സംവിധാനം നിർവഹിക്കുന്ന ജയം രവി ചിത്രം ‘ജന ഗണ മന’യാണ്.