കരീന കപൂർ പ്രസവാനന്തരം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടിയതാണ് ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ദി വെഡിങ്ങ്. കരീനയെ കൂടാതെ സോനം കപൂർ, സ്വര ഭാസ്കർ, ശിഖ ടാൽസാനിയ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഖറാൻ ഈണമിട്ട ബാദ്ഷാ ആലപിച്ച ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കരീനയും സോനം കപൂറും അതീവ ഗ്ലാമറസായി എത്തുന്നു എന്നത് തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. ജൂൺ 1ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.