വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച ബത്തേരി സർവജന സ്കൂളിലെ പ്രധാന അധ്യാപകർക്കു സസ്പെൻഷൻ നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടി ഇട്ടു. ഹെഡ്മാസ്റ്റർ കെ.കെ. മോഹനനെയും പ്രിൻസിപ്പൽ എ.കെ. കരുണാകരനെയുമാണ് സസ്പെന്റ് ചെയ്തത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്കു കഴിഞ്ഞില്ല എന്നും മറ്റ് അധ്യാപകർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവരെയും സസ്പെൻഡ് ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.പൊളിക്കാൻ ഇരുന്ന ഒരു കെട്ടിടത്തിൽ നിന്നും ആണ് കുട്ടിക്ക് പാമ്പ് കടി ഏറ്റത്.
ഇക്കാരണത്താലാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നുമാണ് നഗരസഭ അധ്യക്ഷന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി വിളിച്ച യോഗം പുരോഗമിക്കുകയാണ്. കുട്ടിയെ പാമ്പ് കടിച്ചതിനുശേഷം അധ്യാപകർ ആശുപത്രിയിൽ കൊണ്ടു പോകാൻ കൂട്ടാക്കിയില്ല. കുട്ടിയുടെ മാതാപിതാക്കൾ എത്തിയതിനുശേഷം അവർ വന്ന ഓട്ടോറിക്ഷയിൽ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എത്തിച്ചേർന്ന ആശുപത്രിയിൽ വേണ്ടത്ര ചികിത്സയും ലഭിച്ചില്ല. പാമ്പു കടിച്ചു എന്ന് പത്തുവയസ്സുകാരി പറഞ്ഞപ്പോഴും അധ്യാപകർ അത് വകവച്ചില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.