കണ്ണൻ താമരക്കുളവും ജയറാമും നാലാം വട്ടം ഒന്നിച്ച പട്ടാഭിരാമൻ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഭക്ഷണത്തിൽ ചേർക്കുന്ന മായത്തിന്റെ ദൂഷ്യഫലങ്ങളെ നർമത്തിന്റെ മേമ്പൊടി ചേർത്ത് മികച്ചൊരു വിരുന്ന് തന്നെയാണ് ചിത്രം. ചിത്രത്തിന്റെ വിജയത്തിൽ ഫേസ്ബുക്ക് ലൈവിൽ വന്ന് ഏവർക്കും നന്ദി പറയുകയും കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയുമാണ് ജയറാം. കൂടെ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളം, നിർമ്മാതാവായ എബ്രഹാം മാത്യു, അഭിനേതാക്കളായ ബൈജു, ഷീലു എബ്രഹാം, പാർവതി നമ്പ്യാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പടം എല്ലാവരും പോയി കാണണമെന്നും പടം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളാൻ ബൈജുവും പറഞ്ഞു.