കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് നടി ഡിംബിൾ റോസ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം താൻ പ്രസവത്തിനു ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് മനസു തുറന്നത്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ ആണ് ഇടവേളയെക്കുറിട്ട് ഡിംബിൾ റോസ് പറഞ്ഞത്. പ്രസവം കഴിഞ്ഞ് നൂറു ദിവസം കഴിഞ്ഞതിനു ശേഷമാണ് താൻ കുഞ്ഞിനെ കണ്ടതെന്നും താൻ കുഞ്ഞിനെ കണ്ടിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നുമാണ് ഡിംബിൾ റോസ് തന്റെ വീഡിയോയിൽ പറയുന്നത്.
നൂറു ദിവസം എന്നു പറയുന്നത് നൂറു വർഷങ്ങൾ പോലെ ആയിരുന്നെന്നും അത് വലിയ പാഠങ്ങൾ ആയിരുന്നെന്നും ഇതെങ്ങനെ പറയണമെന്ന് തനിക്കറിയില്ലെന്നും നടി വ്യക്തമാക്കുന്നു. തന്റെ ഗർഭകാലവും പ്രഗ്നൻസിയും അത്ര കളർഫുൾ ആയിരുന്നില്ലെന്നും താൻ അത്രമാത്രം ബ്രോക്കൺ ആയിരുന്നെന്നും കുഞ്ഞിനെ കൈയിൽ കിട്ടിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെന്നും നടി വ്യക്തമാക്കുന്നു.
യുട്യൂബിൽ നിന്ന് ഒരു ബ്രേക്ക് എടുത്തപ്പോഴാണ് വീഡിയോ ഇടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് മനസിലായതെന്നും നടി പറയുന്നു. വീഡിയോ കാണാതായതോടു കൂടി നിരവധി പേർ മമ്മിയുടെ ഫോണിലേക്ക് വിളിച്ച് അന്വേഷിച്ചെന്നും തന്നോട് ഇത്രയും സ്നേഹം കാണിച്ചതിനു നന്ദി ഉണ്ടെന്നും നടി വ്യക്തമാക്കി.