സെലിബ്രിറ്റികൾ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന ഒരിടമാണ് സോഷ്യൽ മീഡിയ. സഹികെടുമ്പോൾ അതിനോട് അവർ പ്രതികരിക്കുകയും ചെയ്യും. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ പ്രേക്ഷകർ ദിനംപ്രതി കാണാറുണ്ട്. ഇപ്പോള്‍ കയ്യടി നേടുന്നത് ടെലിവിഷന്‍ താരം ഉമ നായരുടെ മറുപടിയാണ്. സഹ താരത്തിനൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്തയാളോടാണ് താരം രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.
സഹതാരമായ സായ് കിരണിനൊപ്പം കയ്യിലെ ചാറ്റു കീണിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. ”ടാറ്റൂ ആര്‍ട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്”എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിനടിയിലാണ് ഒരു മോശം കമന്റ് എത്തിയത്.
‘ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്” എന്നായിരുന്നു കമന്റ്. ഇതിന് ശക്തമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ‘മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തില്‍ ഉണ്ട്. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? താരം മറുപടിയായി കുറിച്ചു.