നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലുവിന്റെ ടീസർ പുറത്ത്, ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് പിട്ട കാതലു, നാല് സ്ത്രീകളുടെ പ്രണയ – വിരഹ യാത്രകളുടെ കഥ പറയുന്ന ചിത്രമാണ് പിട്ട കാതലു, നാഗ് അശ്വിൻ, നന്ദിനി റെഡ്ഡി, സങ്കല്പ റെഡ്ഡി, തരുൺ ഭാസ്കർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്, സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് പുറത്ത് വിട്ട ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തിൽ അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രണയം,ലൈംഗികത,റിലേഷൻഷിപ്പ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 19 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ സോഷ്യൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
തമിഴ് ആന്തോളജി ചിത്രമായ ‘പാവ കഥൈകള്‍’ കഴിഞ്ഞ മാസമാണ് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തത്, അഞ്ജലി, ഗൗതം മേനോന്, കല്‍ക്കി കേക്ല, പ്രകാശ് രാജ്, കാളിദാസ് ജയറാം, ശാന്തനു, സിമ്രന്, സായി പല്ലവി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്, സുധ കൊങ്കര, വിഘ്നേഷ് ശിവന്, ഗൗതം വാസുദേവ് മേനോന്, വെട്രിമാരന് എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…