തെലുങ്ക് താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. നാനി 30 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും.
വൈര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മോഹന്‍ ചെറുകുറി, ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗാല, മൂര്‍ത്തി കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൃദയം ഫെയിം ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ഡിഒപി. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സതീഷ് ഇവിവി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഭാനു ധീരജ് റായിഡു, കോസ്റ്റിയൂം ഡിസൈനര്‍- ശീതള്‍ ശര്‍മ്മ, പിആര്‍ഒ-വംശി ശബരി.