ലോകം മുഴുവൻ ഉള്ള അർണോൾഡ് ഷ്വസ്നഗർ ആരാധകർ നവംബർ 1 ന് റിലീസ് ആകുന്ന ടെർമിനേറ്റർ; ഡാർക്ക് ഫെറ്റിനുള്ള കാത്തിരിപ്പിലായിരുന്നു. കേരളത്തിലെ ടെർമിനേറ്റർ ആരാധകരെ സംബന്ധിച്ചിടത്തോളം അവർക്ക് സന്തോഷം നല്കുന്ന മറ്റൊരു വാർത്ത കൂടി ഇപ്പോൾ പുറത്തു വരികയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയിലർ പുറത്തുവിടുന്നത് മലയാളികളുടെ പ്രിയതാരമായ ടോവിനോ തോമസ് ആണ്. റിലീസിന്റെ സമയത്ത് തന്നെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് സിനിമയാണ് ടെർമിനേറ്റർ.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടെർമിനേറ്റർ ഇന്ത്യയിലെ തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയിലർ ഇന്നാണ് ടോവിനോ തോമസ് പുറത്തുവിടുന്നത്. കൊച്ചിയിൽ വച്ച് നടക്കുന്ന ഈ ചടങ്ങിൽ സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ടോവിനോ തോമസ് എടക്കാട് ബറ്റാലിയൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.