പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ സൂപ്പർ താരത്തെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. തമിഴകത്തിന്റെ സ്വന്തം തല അജിത്താണ് മരക്കാർ ലൊക്കേഷനിൽ എത്തിയത്. സംവിധായകൻ പ്രിയദർശനും അജിത്തും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
![Thala Ajith at Marakkar Location](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Thala-Ajith-at-Marakkar-Location-2.jpg?resize=788%2C525&ssl=1)
![Thala Ajith at Marakkar Location](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Thala-Ajith-at-Marakkar-Location-1.jpg?resize=699%2C774&ssl=1)