ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ചിത്രത്തിന്റെ പ്രീ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്റ്റർ എന്നാണ് ചിത്രത്തിന്റെ പേര്.പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.ലോകേഷ് കനകരാജന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദളപതി 64ലെ നായികാ വേഷത്തിൽ മലയാളി സുന്ദരി മാളവിക മോഹനൻ ആണ് എത്തുന്നത്.
ചിത്രത്തിൽ മലയാളി താരം ആന്റണി വർഗീസും നേരത്തെ കരാർ ഒപ്പിട്ടിരുന്നു.എന്നാൽ ചിത്രത്തിൽ നിന്ന് ആന്റണിയെ പിന്നീട് മാറ്റിയിരുന്നു ആന്റണി ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിതീകരിച്ചുകൊണ്ടുള്ള ട്വീറ്റ് നിർമാതാക്കൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.കൈദിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസാണ് ചിത്രത്തിൽ ആന്റണിയുടെ പകരക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.അർജുൻ ദാസ് ചിത്രത്തിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ ഇപ്പോൾ സ്ഥിതീകരിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.അനിരുദ്ധ് ആണ് സംഗീതം.