ഓപ്പറേഷന് ജാവ സിനിമയെ പ്രശംസിച്ച് നടന് സുരേഷ് ഗോപി. ചിത്രം കണ്ട ശേഷം സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകന് തരുണ്‍ മൂര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെയാണ് പറഞ്ഞത്.
‘ദൈവമേ എന്ത് നല്ല ദിവസമാണ്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഫോണിന്റെ അപ്പുറത്തെ അറ്റത്ത്, സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും, സാങ്കേതികതയെ കുറിച്ചുമെല്ലാം പത്തു മിനിട്ടോളം സംസാരിച്ചു. ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്. നന്ദി സാര്‍.’- തരുണ്‍ മൂര്‍ത്തി കുറിച്ചു.
നേരത്തേ മഞ്ജു വാരിയര്‍, പൃഥ്വിരാജ് എന്നിവരും തരുണ്‍ മൂര്‍ത്തിയെ അഭിനന്ദിച്ചിരുന്നു. തരുണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന് ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി എടുത്ത ചിത്രമാണിത്.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.