മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് തട്ടീം മുട്ടീം. അർജ്ജുനന്റേയും മോഹനവല്ലിയുടെയും കഥ പറയുന്ന ഈ പരമ്പരയിൽ ഇരുവരുടെയും മകളുടെ വേഷം കൈകാര്യം ചെയ്യുന്നത് മീനാക്ഷി എന്നറിയപ്പെടുന്ന ഭാഗ്യലക്ഷ്മി പ്രഭു ആണ്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് ലഭിക്കുന്നത്. എന്നാൽ താരം ഇപ്പോൾ ഷോയിൽ നിന്ന് പിന്മാറിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മീനാക്ഷി ഇപ്പോൾ ഇന്ത്യയിൽ ഇല്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് മഞ്ജുപിള്ള സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു ജോലിയുടെ ആവശ്യത്തിനായി വിദേശത്തേക്ക് പോയതാണെന്നും താരം അറിയിച്ചു. എന്നാൽ മീനാക്ഷി ഇനി തിരിച്ചു വരുമോ എന്നാണ് ആരാധകരുടെ സംശയം. ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരം പറയുവാൻ യൂട്യൂബിൽ ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ് മീനാക്ഷി. താൻ എവിടെയാണെന്നും ഇനി പരമ്പരയിലേക്ക് തിരിച്ചു വരുമോ എന്നുള്ള കാര്യങ്ങൾ മീനാക്ഷി അതിൽ പറയുന്നു.
താരത്തിന്റെ വാക്കുകൾ:
ഞാൻ ഒരു മൂന്നു നാല് മാസം മുൻപേ തന്നെ ലണ്ടനിൽ എത്തി. ജോലി ആവശ്യത്തിനായിട്ടാണ് ഇവിടെ എത്തുന്നത് വന്ന സമയത്തു തന്നെ മറ്റെല്ലാ രാജ്യങ്ങളെ പോലെ തന്നെയും ഇവിടെയും കൊറോണ വ്യാപിച്ചിരുന്നു. ഇപ്പോ സ്ഥിതി ഗതികൾ മാറി വരുന്നു. പിന്നെ ജാഗ്രതയോടെയാണ് ജീവിക്കുന്നത്. ഗ്ലൗസും മാസ്ക്കും ഒക്കെ അണിഞ്ഞു വളരെ സേഫ് ആയി തന്നെ ഇരിക്കുന്നു”പാരമ്പരയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് മീനാക്ഷി ഉത്തരം നൽകിയത് ഇങ്ങനെ. എല്ലാവര്ക്കും അറിയേണ്ടത് ഞാൻ ഇനി തട്ടീം മുട്ടീമിലേക്ക് വരുമോ എന്നാണ്. തീർച്ചയായ്യും ഞാൻ മടങ്ങി എത്തും. അങ്ങനെ ഒന്നും ഞാൻ പോകില്ല. എനിക്ക് അങ്ങനെ വിടാൻ പറ്റുന്ന ഒരു പരമ്പര അല്ല തട്ടീം മുട്ടീം. എന്റെ കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ ക്രൂ എല്ലാവരും. പക്ഷേ താത്കാലികമായി ഒന്ന് പിന്മാറിയിരിക്കുകയാണ്.