താരസംഘടനയായ അമ്മയിലേക്ക് താനില്ലെന്ന് ആക്രമിക്കപ്പെട്ട നടി. രചന നാരായണന് കുട്ടിയാണ് നടിയുടെ നിലപാട് അമ്മയുടെ യോഗത്തില്‍ അറിയിച്ചത്. അതേസമയം, സംഘടനവിട്ടുപോയവര് കത്ത് നല്‍കിയാലെ തിരിച്ചെടുക്കൂ എന്നതാണ് അമ്മയുടെ നിലപാട്.
സംഘടനയില്‍ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സംഘടനയില്‍ അംഗത്വമുള്ള താരങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ പാര്‍വതി, രേവതി എന്നിവര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.
അംഗങ്ങളെ തിരികെ എടുക്കണമെങ്കില്‍ അവര്‍ കത്ത് നല്‍കണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും സംഘടന. ‘അമ്മ’യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിനുള്ളത്.