ത്രസിപ്പിക്കുന്ന ചുംബനരംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്നത്തെ പല സിനിമകളും. എന്നാൽ ഈ ചുംബന രംഗങ്ങൾ ഈ അടുത്ത കാലത്ത് ഉയർന്ന് വന്ന ഒരു ട്രെൻഡ് അല്ല. അതിലും വലിയ സവിശേഷത ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ചുംബന രംഗം ഒരു മലയാള സിനിമയിൽ ആണെന്നുള്ളതാണ്. 86 വർഷങ്ങൾക്ക് മുൻപ് 1933ൽ പുറത്തിറങ്ങിയ മാർത്താണ്ഡ വർമ്മ എന്ന മലയാള ചിത്രത്തിലാണ് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ചുംബനരംഗം. AVP മേനോനും പദ്മിനിയുമാണ് ആ രംഗം കൈകാര്യം ചെയ്തത്. 1891 സി വി രാമൻ പിള്ള എഴുതിയ നോവലിന്റെ ഒരു ബ്ലാക്ക് & വൈറ്റ് നിശബ്ദ സിനിമയാണ് മാർത്താണ്ഡവർമ്മ. വിഗതകുമാരന് ശേഷമുള്ള മലയാളത്തിലെ ചിത്രവും ഒരു മലയാള കൃതിയെ ആസ്പദമാക്കി ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് മാർത്താണ്ഡവർമ്മ. ചിത്രത്തിന്റെ 74ആം മിനിറ്റിലാണ് ചരിത്രം കുറിച്ച ആ ചുംബനരംഗം.