തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളിയുടെ മനസ്സില്‍ കുടിയേറിയ അനശ്വര നടനാണ് സത്യന്. ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കേ 1970 ഫെബ്രുവരിയില്‍ സത്യന് ഗുരുതരമായ രക്താര്‍ബുദം സ്ഥിരീകരിച്ചു. പിന്നീട് അദ്ദേഹം മരിച്ചു. സത്യന്റെ ഓര്‍മകള്‍ക്ക് 48 വര്‍ഷം തികയുമ്ബോള്‍ അഭ്രപാളിയില്‍ സത്യനെ വീണ്ടുമെത്തിക്കാന്‍ ഒരുങ്ങുകയാണ് ഫ്രൈഡെ ഫിലീംസ്.
പൊലീസ് ഓഫീസറില്‍ നിന്ന് മലയാളത്തിലെ മികച്ച നടനായി മാറിയ സത്യനായി അരങ്ങിലെത്തിക മലയാളത്തിന്റെ പ്രിയനടന് ജയസൂര്യയാണ്. ഇന്നലെ തിരവനന്തപുരം വിജെടി ഹാളില്‍ നടന്ന സത്യന് അനുസ്മരണത്തില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. സത്യന്റെ ശവകുടീരകമായ പാളയം എല്‍.എം.എസ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജയസൂര്യ വിജയ് ബാബു അടങ്ങുന്ന സംഘം സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയത്.
്
മഹാനടന്റെ ജീവിതം ഇനി തിരശീലയില്‍ ഒരുങ്ങുമ്ബോള്‍ ആരാകും സത്യനായി എത്തുക എന്ന കാത്തിരിപ്പിലായിരുന്നു മലയാളികള്‍ ഈ കാത്തിരിപ്പ്ിന് വിട നല്‍കിയാണ് കഴിഞ്ഞദിവസം ജയസൂര്യയും വിജയ് ബാബുവും പാളയം എല്‍.എം.എസ് പള്ളിയിലെത്തിയത്. സത്യന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം സത്യന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ടാണ് സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സത്യന്റെ മക്കള്‍ അടങ്ങുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം