വന്ന വഴി ഒരിക്കലും മറന്നിട്ടില്ല എന്നത് തന്നെയാണ് കലാഭവൻ മണിയെന്ന നടനെക്കാൾ വലിയൊരു മനുഷ്യനെ മലയാളികൾ ഇത്രത്തോളം സ്നേഹിക്കുവാൻ കാരണം. അവർക്കെല്ലാം മണിച്ചേട്ടൻ അവരുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ആ വലിയ മനുഷ്യന്റെ അപ്രതീക്ഷിത മരണം നൽകിയ ഞെട്ടൽ ഇനിയും മാറിയിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ അതിനേക്കാൾ ഏറെ വേദന തരുന്നതാണ് അദ്ദേഹം പൊന്ന് പോലെ സൂക്ഷിച്ചിരുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന തന്റെ അന്നമായിരുന്ന ഓട്ടോയും മറ്റു വാഹനങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ പ്രളയത്തിൽ നാശമായ ആ വാഹനങ്ങൾ ഇപ്പോൾ കണ്ടാൽ ആരുടെയാണെങ്കിലും ഉള്ളൊന്ന് പിടയും. അദ്ദേഹത്തിന്റെ ഒരു സ്മാരകം തന്നെയായിരുന്നു ആ ഓട്ടോ. ആ വലിയ മനുഷ്യന്റെ ഓർമ്മകൾ നിറക്കുന്ന ആ വാഹനങ്ങൾ പ്രശ്നങ്ങൾ പരിഹരിച്ച് എന്നെന്നും മണിച്ചേട്ടന്റെ പ്രതാപത്തോടെ തന്നെ നിലനിർത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം..പ്രാർത്ഥിക്കാം..!
![Kalabhavan Mani Vehicles](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Kalabhavan-Mani-Vehicles-1.jpg?resize=720%2C949&ssl=1)
![Kalabhavan Mani Vehicles](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Kalabhavan-Mani-Vehicles-2.jpg?resize=720%2C406&ssl=1)
![Kalabhavan Mani Vehicles](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Kalabhavan-Mani-Vehicles-3.jpg?resize=720%2C945&ssl=1)