മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ദി പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ടിങ് ഇടക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഒരു പുരോഹിതന്റെ വേഷമാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്.
അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. തീയറ്ററുകൾ തുറക്കുവാൻ സർക്കാർ അനുമതി നൽകിയതിനാൽ പ്രീസ്റ്റ് തീയറ്ററുകളിൽ തന്നെ ഉടൻ കാണുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.