ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ‘സല്യൂട്ട്’ റിലീസിന് ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ മുംബൈ പൊലീസ് എന്ന ചിത്രത്തിനു ശേഷം വീണ്ടുമൊരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുകയാണ് റോഷൻ ആൻഡ്രൂസ് എന്ന പ്രത്യേകതയും ‘സല്യൂട്ട്’ എന്ന ചിത്രത്തിനുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ മുംബൈ പൊലീസ് എന്ന ത്രില്ലർ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെയും, ബോബി – സഞ്ജയ് എന്ന രചയിതാക്കളുടേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു അത്.
വീണ്ടും ഒരു ത്രില്ലർ ഇൻവെസ്റ്റിഗേഷൻ വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു അത്. ഇപ്പോൾ ഇതാ, ഇതേ ടീം വീണ്ടുമൊരു പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തുകയാണ് പ്രേക്ഷകരുടെ മുൻപിൽ. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട് ആണ് ആ ചിത്രം. ദുൽഖർ സൽമാൻ തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ജനുവരി പതിനാലിന് ആണ് ആഗോളറിലീസ് ആയി എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രയിലർ ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.
അരവിന്ദ് കരുണാകരൻ എന്ന് പേരുള്ള ഒരു പോലീസ് ഓഫീസർ ആയാണ് ദുൽകർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയനും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, സായി കുമാർ, വിജയ കുമാർ, ഗണപതി, ബിനു പപ്പു, അലെൻസിയർ, ബോബൻ ആലുമ്മൂടൻ, ഇർഷാദ്, ദീപക് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അസ്ലം പുരയില്‍, എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദ് എന്നിവരാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ഇതിനു തൊട്ടു മുൻപ് റിലീസ് ചെയ്തു. സൂപ്പർവിജയം നേടിയ തന്റെ കുറുപ്പ് എന്ന ചിത്രവും നിർമ്മിച്ചത് ദുൽഖർ സൽമാൻ തന്നെയാണ്. കായംകുളം കൊച്ചുണ്ണി എന്ന മെഗാഹിറ്റിനു ശേഷം റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.