ജോസഫിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. രണ്ടാമത്തെ പോസ്റ്റർ ഒരു കുടുംബപശ്ചാത്തലത്തിൽ ഉള്ളതാണ്. ആദ്യത്തെ പോസ്റ്റർ നിഗൂഢത നിറഞ്ഞ രീതിയിൽ ആയിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പത്താം വളവ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. അതിഥി രവി, സ്വാസിക എന്നിവരാണ് നായികമാർ.
ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് മുംബൈ മൂവി സ്റ്റുഡിയോസ്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അജ്മൽ അമീർ, അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്താർ അഹമ്മദ്, ഷാജു ശ്രീധർ, ബോബൻ സാമുവൽ, ബേബി കിയാറ, റിങ്കു ടോമി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി കെ ഹരിനാരായണൻ, എസ് കെ സജീഷ് എന്നിവരുടേതാണ് ഗാനരചന. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട്: രാജീവ് കോവിലകം, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: അയിഷ ഷഫീർ, സ്റ്റണ്ട് കൊറിയോഗ്രാഫി: മാഫിയ ശശി, ചീഫ് അസോസിയേറ്റ്: ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷിഹാബ് വെണ്ണല, മീഡിയ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: മോഹൻ സുരഭി, സേതു അത്തിപ്പിള്ളിൽ, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.