ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്റെ പിന്നാലെയുള്ള യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം പ്രസാദ് പ്രഭാകറാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു.