മിനിസ്ക്രീനിലും സിനിമയിലും തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് പിഷാരടി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയറാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പഞ്ചവർണതത്തയിലേത്. അനുശ്രീയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.സലിം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.ഇവരെ കൂടാതെ മുപ്പതോളം പുതുമുഖങ്ങളും കുറച്ചനേകം തത്തകളും ഈ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മനോഹരമായ ഫ്രെമിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഔസേപ്പച്ചൻ ആണ്.
അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ആരാധകരിൽ അദ്ദേഹത്തിന്റെ ഇഷ്ടപാട്ടുകൾ കമന്റ് ചെയ്യാനും അവർക്കായി ഒരു സർപ്രൈസ് ഒളിഞ്ഞുകിടക്കുന്നുണ്ടെന്നുമുള്ള പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസങ്ങളിൽ വയറലായിരുന്നു. ഇതിനെത്തുടർന്ന് ധാരാളം ആരാധകർ തങ്ങളുടെ ഇഷ്ട ഗാനങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.എന്തൊക്കെ ആയാലും താൻ പറഞ്ഞ വാക്കുപാലിച്ചുകൊണ്ട് ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ഉണ്ണികളേ ഒരു കഥപറയാം എന്ന ഗാനം ഔസേപ്പച്ചൻ തന്റെ വയലിനിലൂടെ വായിക്കുകയുണ്ടായി.തന്റെ പേജിലൂടെ വലിയൊരു സർപ്രൈസ് നല്കുമെന്നുള്ള പിഷാരടിയുടെ വാഗ്ദാനം ആരാധകർക്കും സംഗീത ആസ്വാദകർക്കും നിരാശരാക്കാത്ത ഒരു വിരുന്നായി എന്നുതന്നെപറയാം.ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഷൂട്ടിംഗ് പൂത്തിയാക്കി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.