സുബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണർവ് ജൂലൈ 19-ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൽ സുമൻ, ആരോൾ ശങ്കർ, അങ്കിത, കന്തസാമി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് ചിത്രം. ഷിനാവ്, വെങ്കട്ട് ഭരദ്വാജ്, കോട്ടാച്ചി, ബാല ഗുരു, നവനീതൻ, സണ്ണി മാധവൻ,നാറ്റിഗാർ ശിവശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നകുൽ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശേഖർ ജയറാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.