ശനിയാഴ്ച റിലീസ് ചെയ്യാനിരിക്കേ അജഗജാന്തരം സിനിമയുടെ ട്രയിലർ ലീക്ക് ആയി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് ട്രയിലർ റിലീസ് ആയത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഗജാന്തരം. ഡിസംബർ രണ്ടിന് ആയിരുന്നു ആദ്യം ‘അജഗജാന്തരം’ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, മരക്കാർ അന്നത്തേക്ക് റിലീസ് തീരുമാനിച്ചതിനെ തുടർന്ന് അജഗജാന്തരം റിലീസ് മാറ്റുകയായിരുന്നു.
ഇനി ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഡിസംബർ 23ന് ആണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയിലർ ഈ ശനിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിലാണ് ചിത്രത്തിന്റ ട്രയിലർ സോഷ്യൽ മീഡിയയിൽ ലീക്ക് ആയത്. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ട്രയിലർ ലീക്ക് ആയത്.
ട്രയിലർ ലീക്ക് ആയതോടെ നവംബർ 27ന് റിലീസ് ചെയ്യേണ്ട ട്രയിലർ നേരത്തെ റിലീസ് ചെയ്യേണ്ട അവസ്ഥയിലാണ് അണിയറ പ്രവർത്തകർ. സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്.