ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹർ ഒരുക്കിയ ഇഷ്ക് ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു ക്ലൈമാക്സായിരുന്നു ഇഷ്കില് ഉണ്ടായിരുന്നത്. ഇഷ്കിന്റെ, ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് സംവിധായകന് അനുരാജ് മനോഹര്‍ സെൻസർ ചെയ്യാത്ത ക്ലൈമാക്സ് വേർഷൻ പുറത്തു വിട്ടിരിക്കുകയാണ്. വസുധയുടെ നടുവിരല്‍ വ്യക്തമാണ് എന്നും വീഡിയോയ്ക്ക് താഴെ സംവിധായകന് കുറിച്ചിട്ടുണ്ട്. ലിയോണ ലിഷോയ്, മാലാ പാര്‍വ്വതി, സ്വാസിക, ജാഫര്‍ ഇടുക്കി, കൈനകരി തങ്കരാജ്, പ്രേംനാഥ് തുടങ്ങിയവരും ഇഷ്കില് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.