കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലർ ആയി പ്രേക്ഷകർക്കു മുന്നിലെത്തുന്ന
തേര്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ഈ ചിത്രം ചിത്രം നിര്‍മ്മിക്കുന്നത്. ഡിനില്‍ പി.കെ ആണ് ചിത്രത്തിൻറെ തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നത്. ടി.ഡി ശ്രീനിവാസ് ആണ് ,ഛായാഗ്രഹണം ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ തോമസ് പി മാത്യൂ, എഡിറ്റര്‍ സംജിത് മുഹമ്മദ് എന്നിവരാണ്.
അമിത് ചക്കാലക്കലിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം എന്നിവരാണ്. പോസ്റ്റുകൾ തിളങ്ങിയിരിക്കുന്നതും ഇവർ തന്നെയാണ്. ഇവരെ കൂടാതെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത് അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുന്നത്
പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ്.
ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കല്‍-എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് മികച്ച പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.
ആര്‍ട്ട് നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു കെ തോമസ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍’ അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ് വിക്കി മാസ്റ്റര്‍ ആണ്. കോസ്റ്റ്യൂം ചെയ്തത് ന്നത് ദിനേശ് കാശി, മേക്കപ്പ് ആര്‍ജി വയനാടന്‍ എന്നിവരാണ് ആണ്.