ഇന്ന് സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ഇറങ്ങാൻ പറ്റാത്ത വിധം സംഭവങ്ങൾക്കാണ് നാമെന്നും കാതോർക്കുന്നത്. അത്തരം സംഭവങ്ങളിൽ ഏറ്റവും വിചിത്രവും എന്നാൽ ഞെട്ടിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ കേരള മനസാക്ഷിക്ക് മുൻപിൽ എത്തിയിരിക്കുന്നത്. സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപർണ എന്ന യുവതി. തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർണയെ ഞെട്ടിച്ചതെന്നാണ് അവർ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഒരു പതിനാല് വയസുകാരനിൽ നിന്നും ഇങ്ങനെയൊക്കെ ചിന്തിക്കാനും ചോദിക്കുവാനും കഴിഞ്ഞത് എങ്ങനെ എന്നാണ് താൻ അത്ഭുതപ്പെടുന്നത് എന്ന് പറഞ്ഞ അപർണ പഠിക്കുന്ന സ്കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും ചോദിക്കുന്നു. വീഡിയോ കാണാം