വിനായകനെ നായകനാക്കി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്. ചിത്രം പ്രദർശനത്തിനെത്തി ഒരാഴ്ച്ച ആയപ്പോഴേക്കും ചിത്രത്തിനെ പറ്റിയുള്ള പുതിയ വാർത്ത ഇറങ്ങിയിരിക്കുകയാണ്. ചിത്രം ഇനി തമിഴിലും ഒരുങ്ങുന്നു. ഷാനവാസ് തന്നെയാണ് ഈ വിവരം സന്തോഷപൂർവം തന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മിഴിലെ ഒരു സൂപ്പര്‍താരം ആകും വിനായകന്റെ കഥാപാത്രം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാണ് ആ സൂപ്പര്‍താരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
വിനായകന്റെ പച്ചയായ അഭിനയവും ഡയലോഗുകളുമെല്ലാം ചിത്രത്തിന് വളരെയധികം മുതൽക്കൂട്ടായി മാറിയിരുന്നു. വിനായകൻ ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.പ്രിയംവദയാണ് ചിത്രത്തിലെ നായിക.