വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ.ഈദ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ലീല എസ് ഗിരീഷ് കുട്ടൻ ആണ് സംഗീതം.സുരേഷ് രാജനാണ് ഛായാഗ്രഹണം.ജിതിൻ മനോഹർ എഡിറ്റിംഗും നിർവഹിക്കുന്നു.
ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. തമിഴ്നാട്ടിലെ ഒരു സൂപ്പർതാരം വിനായകന്റെ റോളിൽ എത്തും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ സൂപ്പർതാരം ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.വിനായകൻ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.