മിനിസ്ക്രീനിലും സിനിമയിലും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്വാസിക വിജയ്. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സ്വാസിക മിനിസ്ക്രീനിലൂടെ ആണ് ആരാധകർക്ക് പ്രിയങ്കരിയായത്.
ഇപ്പോഴിതാ സ്വാസിക അഭിനയിച്ച ഏറ്റവും പുതിയ ഹൃസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. തുടരും എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ശ്രദ്ധേയമായ ചിത്രം അള്ള് രാമേന്ദ്രൻ സംവിധാനം ചെയ്ത ബിലഹരിയാണ് ‘തുടരും’ സംവിധാനം ചെയ്തത്. സ്വാസികയ്ക്കൊപ്പം മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാം ആണ്. ശ്യാം നാരായണൻ ആണ് ഹ്രസ്വ ചിത്രത്തിന്റെ കഥ എഴുതിയത്. വിവാഹ ശേഷം ദമ്പതിമാരുടെ ഇടയിൽ സംഭവിക്കുന്ന കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിവാഹ ശേഷം ഭർത്താവിൻ്റെ വീട്ടിലെത്തുന്ന പെൺകുട്ടി മാനസികമായി അനുഭവിക്കേണ്ടി ബുദ്ധിമുട്ടുകളാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. എന്തിനും ഏതിനും പരാതിയുമായി പോകുന്ന ഭർത്താക്കന്മാർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ചിത്രം.