നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ഷെഡ്യൂൾ പൂർത്തിയായി.കണ്ണൂർ ആയിരുന്നു പ്രധാന ലൊക്കേഷൻ. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബിജു മേനോൻ,നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും ചിത്രത്തിൽ വേഷമിടുന്നു.ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്.കഴിഞ്ഞ വർഷം മറഡോണ എന്ന ടോവിനോ തോമസ് ചിത്ര നിർമിച്ചത് ഇദ്ദേഹമായിരുന്നു.
2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.
പൂർണിമ ഇന്ദ്രജിത്ത് സജീവ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ നൽകുന്ന മറ്റൊരു സന്തോഷവാർത്ത.