മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജീവ് രവി സംവിധാനം ചെയ്ത്, യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ബിജു മേനോൻ, നിമിഷ സജയൻ,ഇന്ദ്രജിത്ത്,അർജുൻ അശോകൻ,പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട് ആണ്.
2016ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കമ്മട്ടിപ്പാടമാണ് രാജീവ് രവി അവസാനമായി സംവിധാനം ചെയ്ത ചിത്രം.ഈ ചിത്രത്തിലൂടെ വിനായകനും മണികണ്ഠനും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടുകയുണ്ടായി.ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
കമ്മട്ടിപ്പാടം കൂടാതെ അന്നയും റസൂലും ഞാൻ സ്റ്റീവ് ലോപസ് എന്നി ചിത്രങ്ങളും രാജീവ് രവി ഒരുക്കിയിട്ടുണ്ട്.രാജീവ് രവിയുടെ ഭാര്യ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലും നിവിൻ പോളി തന്നെയാണ് നായകൻ.