സെയ്ത്താൻമാർക്ക് മുന്നിൽ ഇബ്ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകൾ നേർന്ന് തുറമുഖം ടീം. സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന തുറമുഖക്കാഴ്ചകൾക്ക് തുടക്കമിട്ട് എത്തുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തുറമുഖം ടീം പുതിയ പോസ്റ്റർ പുറത്തിറക്കി. ഒക്ടോബർ പതിനൊന്നിനാണ് നിവിൻ പോളിയുടെ ജന്മദിനം.
കൊച്ചി തുറമുഖം പശ്ചാത്തലമായി ഒരുങ്ങുന്ന തുറമുഖം സിനിമയുടെ സംവിധായകൻ രാജീവ് രവിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര് ആചാരി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. തുറമുഖം സിനിമയുടെ പ്രധാന പ്രമേയം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ്. 1950 കാലഘട്ടമായി സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ രാജീവ് രവി തന്നെയാണ് ഛായാഗ്രഹണവും. സുകുമാർ തെക്കേപ്പാട്ട് ആണ് നിർമാതാവ്.
കെ എം ചിദംബരന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഗോപൻ ചിദംബരൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ബി അജിത് കുമാർ ആണ് എഡിറ്റർ. സൗണ്ട് മിക്സിംഗ് – പ്രമോദ് തോമസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ – പപ്പു, ഗാനരചന – അൻവർ അലി. ഷഹ്ബാസ് അമൻ ആണ് മ്യൂസിക്. ബിജു നാരായണൻ, സയനോര, ഷഹ്ബാസ് അമൻ എന്നിവരാണ് ഗായകർ. കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവ്യർ.