രാജീവ് രവി – നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഈദ് റിലീസായി മെയ് 13ന് ചിത്രം തീയറ്ററുകളിലെത്തും. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന് ചിദംബരമാണ്. പിതാവ് കെ എന്‍ ചിദംബരന് എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപന് ചിംദബരന്റെ തിരക്കഥ. സിനിമയുടെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ്. ചിത്രത്തിൽ നിവിന്‍ പോളി, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ജോജു ജോര്‍ജ്, മണികണ്ഠന് ആചാരി, സുദേവ് നായര്‍ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയാണ് തുറമുഖം. 1950 കളുടെ പശ്ചാത്തലത്തിലാണ് കഥയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷം നിവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും തുറമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.