രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ചിത്രം തുറമുഖം അമ്ബതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീന്‍ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. ഇതിലൊന്ന് തുറമുഖമാണ്, 2021 ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെയും, ജൂണ്‍ രണ്ട് മുതല്‍ ആറ് വരെയുമായാണ് ചലച്ചിത്രോത്സവം.
ആദ്യ പ്രദര്‍ശനമാണ് റോട്ടര്‍ഡാമില്‍ നടക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന് ചിദംബരമാണ്. പിതാവ് കെ എന്‍ ചിദംബരന് എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപന് ചിംദബരന്റെ തിരക്കഥ. സിനിമയുടെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ്. ചിത്രത്തിൽ നിവിന്‍ പോളി, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ജോജു ജോര്‍ജ് മണികണ്ഠന് ആചാരി, സുദേവ് നായര്‍ എന്നിവരും പ്രധാവേശത്തിൽ എത്തുന്നുണ്ട്.
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയാണ് തുറമുഖം. 1950 കളുടെ പശ്ചാത്തലത്തിലാണ് കഥയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷം നിവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും തുറമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.