ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി. ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. ടിക് ടോക്കിനൊപ്പം 59 ചൈനീസ് ആപ്പുകളും നിരോധിച്ചതായി സൂചനയുണ്ട്. സൗകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആപ്പാണ് ടിക് ടോക്. യു.സി ബ്രൗസര്‍, വീ ചാറ്റ്, യൂ ക്യാം, വിവ വീഡിയോ, ക്ളീന്‍ മാസ്റ്റര്‍, എം.എ കമ്മ്യൂണിറ്റിഷെയര്‍ ഇറ്റ്, ഹലോ, കാം സ്കാനര്‍, എക്സെന്‍ഡര്‍, വീബോ, മി വീഡിയോ കാള്‍, ക്ലാഷ് ഓഫ് കിംഗ്സ് തുടങ്ങിയ ആപ്പുകളും നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടികയിലുണ്ട്.
The government stated they were “prejudicial to sovereignty and integrity of India, defence of india, security of state and public order.” @missmishma reportshttps://t.co/yAeDow6k49
— The Indian Express (@IndianExpress) June 29, 2020