ടിക്ക് ടോക്കിലുടെ നിരവധി പേരാണ് പ്രശസ്തി നേടിയിട്ടുള്ളത്. തങ്ങളുടെ കഴിവുകൾ ലോകത്തെ കാണിക്കുവാൻ വേണ്ടി നിരവധി കലാകാരന്മാരും കലാകാരികളും ആണ് ദിവസേന ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുന്നത്. അത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനാണ് ഫുക്രു. ഫുക്രുവിനെ അറിയാത്ത ടിക്ക് ടോക്ക് ഉപയോക്താക്കൾ കേരളത്തിൽ കുറവാണ്. അത്രത്തോളം ഫുക്രു ടിക്ക് ടോക്കിൽ താരമായി കഴിഞ്ഞിരുന്നു.
മോഹൻലാൽ അവതാരകനായ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത ഈ യുവാവ് ഷോ അവസാനിപ്പിക്കുന്നത് വരെ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. തന്റെ പ്രണയിനിക്കൊപ്പമുള്ള വീഡിയോയാണ് ഫുക്രു പങ്ക് വെച്ചിരിക്കുന്നത്. പ്രണയിനിയുടെ മുഖം വീഡിയോയിൽ വ്യക്തമല്ല.