ഏറെ ശ്രദ്ധ നേടിയ ഒരു കുടുംബചിത്രം ആയിരുന്നു വെള്ളിമൂങ്ങ, ബിജുമേനോൻ നായകനായി എത്തിയ ചിത്രത്തിൽ ടിനി ടോം ഒരു പ്രധാന വേഷം ചെയ്തിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു, ഇപ്പോൾ വെള്ളിമൂങ്ങയിൽ താൻ അവതരിപ്പിച്ച ആ കഥാപാത്രത്തിൽ കൂടി താൻ അനുകരിച്ചത് സിപിഐഎം നേതാവ് എം ബി രാജേഷിനെ ആയിരുന്നുവെന്ന് താരം വ്യക്തമാക്കുകയാണ് , ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമായിരുന്നു വെള്ളിമൂങ്ങ. 2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ടിനി ടോം അവതരിപ്പിച്ചത് വി പി ജോസ് എന്ന കഥാപാത്രത്തെ ആയിരുന്നു.
വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ വച്ചു കണ്ടപ്പോള്‍ എം ബി രാജേഷിനോട് ഇതു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രൂപമാണ് സ്വഭാവമല്ല ചിത്രത്തില്‍ അനുകരിച്ചിരിക്കുന്നത് തന്നോട് ദേഷ്യം തോന്നരുതെന്ന് അദ്ദേഹത്തിനോട് പറഞ്ഞതായും താരം വ്യകതമാക്കി
എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞത് രൂപം അല്ല എന്റെ സ്വഭാവം അല്ലെ അനുകരിച്ചത് എനിക്കതിൽ ഒരു ദേഷ്യവും ഇല്ല എന്നദ്ദേഹം എന്നോട് പറഞ്ഞതായും ടിനി ടോം വ്യക്തമാക്കി. ഇന്നത്തെ യുവതലമുറക്ക് രാഷ്ട്രീയ ബോധം നന്നായിട്ടുണ്ടെന്നും രാഷ്ട്രീക്കാരനെന്നാല് കേസിലകപ്പെടുന്നവരാണെന്ന ധാരണ ഇന്ന് കൊച്ചു കുട്ടികളില്‍ വളരുന്നുണ്ടെന്നും താരംവ്യക്തമാക്കുന്നു. സിനിമകളില്‍ പോലും രാഷ്ട്രീയ നേതാവെന്നാല്‍ അഴിമതിക്കാരനാണ്, അത് മാറണം. സത്യത്തില്‍ നല്ല രാഷ്ട്രീയക്കാരുമുണ്ട് അത്തരം രാഷ്ട്രീയക്കാരെയും സിനിമകളില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളെ നയിക്കേണ്ടവരാണ്, അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരുടെ കൂടെ നിൽക്കേണ്ടവരാണ് എന്നും താരം പറയുന്നു