മമ്മൂക്കയോടും ലാലേട്ടനോടുമൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ടിനി ടോം. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ബിഗ് ബ്രദറില്ലും ടിനി ടോം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ വിശേഷവും മമ്മൂക്കയോടും ലാലേട്ടനോടും കൂടെ അഭിനയിക്കുമ്പോൾ ഉള്ള വ്യത്യാസവും വ്യക്തമാക്കുകയാണ് ടിനി ടോം.
ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. എന്റെ തറവാടിനടുത്താണ് സിദ്ദിഖ്ക്കയുടെ വീട്, കാണുമ്പോഴൊക്കെ ഞാന്‍ സിനിമയിലേക്ക് ചാന്‍സ് ചോദിക്കും. ‘അവസരംവന്നാല്‍ വിളിച്ചുതരാം’ എന്ന് അദ്ദേഹം ഉറപ്പുതന്നു. ഇപ്പോഴാണ് അവസരം കിട്ടിയത്.
ആക്ഷനും ഹ്യൂമറും ചേര്‍ന്ന രസകരമായ ചിത്രമായിരിക്കുമത്. ഫൈറ്റ് മാസ്റ്റര്‍ സുപ്രീം സുന്ദര്‍, സെല്‍വി എന്നീ രണ്ട് ഫൈറ്റ് കോറിയോഗ്രാഫര്‍മാരാണ് സംഘട്ടനമൊരുക്കുന്നത്. മോഹന്‍ലാലിനൊപ്പം സ്പിരിറ്റ്, ഒന്നാമന്, ഡ്രാമ എന്നീ ചിത്രങ്ങളില്‍ ഞാന്‍ അതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്നത് ആദ്യമായാണ്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയന്ന് ശരീരം ചൂടാകാറുണ്ട്. എന്നാല്‍, മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല തണുപ്പാണ്.