അവതരണമികവ് കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമായ അജഗജാന്തരത്തിന്റെ ചിത്രീകരണം പൂർത്തിയായി. തൃശൂരിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . അജഗജാന്തരം എന്ന പേരിൽ തന്നെ പുതുമ തീർക്കുന്ന ചിത്രം വ്യത്യസ്തമായ പ്രമേയവുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.
മാസ്സ് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ടിനു പാപ്പച്ചൻ ചിത്രം സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ആന്റണി വർഗീസിനൊപ്പം ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക് മാൻ ,ജാഫർ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലീഷ് തുടങ്ങിയവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്. സംഗീതം ജേക്സ് ബിജോയ്. സെൻട്രൽ പിക്ചർസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടീം വീണ്ടും ഒന്നിക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.