ദുരിതാശ്വാസ ഫണ്ടിലേക്ക് പണം എത്തുന്ന വേഗതയിൽ അത് വേണ്ടപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നില്ല എന്ന ധർമജന്റെ അഭിപ്രായം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.ധര്‍മജനെ അനുകൂലിച്ച് കൊണ്ട് രംഗത്തുവന്ന ടിനു ടോമിനു നേരെയും സൈബര്‍ ആക്രമണം ഉണ്ടായി. താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോമിന്റെ പരാമർശം. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന കളക്ഷൻ സെന്ററില്‍ നിന്നും ടിനി ടോമിന്റെ ഫെയ്സ്ബുക്ക് ലൈവ് എത്തിയിരിക്കുകയാണ് ഇപ്പോൾ.
അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ് എന്നും അതിന്റെ തെളിവ് വരും എന്നും അദ്ദേഹം പറയുന്നു. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താരം ക്ഷമ ചോദിക്കുന്നുണ്ട്. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും നമ്മള് ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേത്തു. വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കണം. അതിനുവേണ്ടി തന്റെ പ്രവര്‍ത്തനം ഇനിയും തുടരും എന്നും ടിനി ടോം പറഞ്ഞു.