ഫേസ്ബുക്ക് പോസ്റ്റിൽ നടൻ ടിനി ടോം പങ്ക് വെച്ച ഒരു പോസ്റ്റിന് കിട്ടിയ കമന്റും അതിന് ടിനി ടോം വ്യക്തിപരമായി നൽകിയ മറുപടിയും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കമന്റിട്ടയാളുടെ നമ്പർ ചോദിച്ചു വാങ്ങി ടിനി ടോം സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പും വിവാദമായിരുന്നു. അതിനെ തുടർന്ന് ഇപ്പോൾ ട്രോൾ ഗ്രൂപ്പുകളിലും ടിനി ടോമാണ് ഇപ്പോൾ ട്രോളന്മാരുടെ ഇര.
തനിക്കെതിരെ നിരന്തരം കമന്റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം വ്യക്തമാക്കിയിരുന്നു. ഇതുപോലുള്ള കമന്റുകള്‍ നിത്യവും ലഭിക്കുന്നുണ്ട്. അവയെ ടോയ്ലറ്റില് ഫ്ളഷ് ചെയ്ത് കളയുന്ന രീതിയിലെ കാണാറുള്ളുവെന്നും ടിനി പറയുന്നു.