ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ വർഷം മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു കപ്പേള. ഈ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് “ദുനിയാവിന്റെ ഒരറ്റത്ത് “. ടോവിനോ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമായ മെക്സിക്കൻ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂക്ക എന്ന സിനിമയ്ക്ക് ശേഷം സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് നിർമ്മാണം. കാറ്റലിസ്റ്റ് എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണ പങ്കാളിയാവുന്നുണ്ട്. ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മനേഷ് മാധവൻ സിനിമാട്ടോഗ്രഫി നിർവഹിക്കുന്ന ചിത്രം കൂടിയാണ് “ദുനിയാവിന്റെ ഒരറ്റത്ത്”. സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
സഹനിർമ്മാണം സ്നേഹ നായർ, ജാബിർ ഒറ്റപ്പുരക്കൽ
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോഗുൽ നാഥ് ജി. പ്രൊഡക്ഷൻ കൺഡ്രോളർ ജോബ് ജോർജ്. പരസ്യകല പാലായി ഡിസൈൻസ്.
രചയിതാവ് കൂടിയായ പ്രശാന്ത് മുരളി, അൻവർ ഷെരീഫ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു ചിത്രം എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരിക്കുന്നത്. രചന നിർവഹിക്കുന്നത് സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നണ്. പ്രശാന്ത് മുരളി, അൻവർ ഷെരീഫ് തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരിക്കുന്നത്.