മലയാളികളുടെ പ്രിയതാരം ടൊവിനോയുടെ നാലു ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങി ഇന്ന് അഞ്ചാമത്തെ ചിത്രമായ ലൂക്ക തിയേറ്ററുകളിലെത്തുകയാണ്. നാലു ചിത്രങ്ങളുടെയും വിജയത്തിളക്കത്തിൽ നിൽക്കുന്ന ടൊവിനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്.ഇപ്പോൾ സിനിമയിൽ ഡാൻസ് ചെയ്യുന്നതിനെപ്പറ്റി ഉള്ള നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവിനോ. താൻ നന്നായി ഡാൻസ് ചെയ്യുന്ന ഒരാളെ അല്ല എന്നും ഇന്ത്യൻ സിനിമയിൽ ഡാൻസ് കുത്തിക്കയറ്റുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. ഇന്ത്യൻ സിനിമയിൽ മാത്രമാണ് ഡാൻസ് കണ്ടിട്ടുള്ളത്.
അതിനെ ഒരു കൊമേഷ്യൽ ചേരുവ എന്ന നിലയ്ക്കാണ് സിനിമയിൽ കുത്തി കയറ്റുന്നത്. അതുകൊണ്ടുതന്നെ തന്റെ സിനിമ ടെയ്സ്റ്റ്റിൽ ഡാൻസ് എന്നത് വരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇന്ന് റിലീസ് ആകുന്ന ലൂക്ക എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുള്ള മനോരമയുടെ ചാറ്റ് ഷോയിലാണ് അദ്ദേഹം ഇതു തുറന്നു പറഞ്ഞത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക. ടൊവിനോയുടെ നായികയായി അഹാന എത്തുന്ന ചിത്രത്തിൽ നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്സന് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം നിർമ്മിക്കുന്നത് പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് .