സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. സ്വപ്നങ്ങൾക്ക് പിറകെയുള്ള യാത്രയിൽ കാലിടറി വീഴുമ്പോളും വീണ്ടും എഴുന്നേറ്റ് കുതിക്കുന്നവന് മാത്രമാണ് വിജയത്തിലെത്താൻ സാധിക്കുക എന്ന് ജീവിതംകൊണ്ട് കാണിച്ചുതന്ന നടനാണ് ടോവിനോ.
മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവന്നത് എങ്കിലും പിന്നീട് നിരവധി വേഷങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്. തീവണ്ടി എന്ന ചിത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തിന് വലിയൊരു ബ്രേക്ക് കൊടുത്തത്. 2018ലെ പ്രളയത്തിന് ശേഷം തിയേറ്ററിലെത്തിയ ഈ ചിത്രത്തിൽ ഒരു ചെയിൻ സ്മോക്കറുടെ കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ഇസാ, തഹാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ടോവിനോയ്ക്ക് ഉള്ളത്. ഇസ്ക്ക് താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രം തീവണ്ടി ആണെന്നും എന്നാൽ ഈ ചിത്രത്തിന്റെ പേരിൽ ഇടയ്ക്ക് ഇസാ തനിക്ക് പണി തരാറുണ്ട് എന്നും താരം പറയുന്നു.
താരത്തിന്റെ വാക്കുകൾ:
ഞാൻ സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്ന് അവള് അപ്പൻ്റെ മുന്നില് വെച്ച് പറയാറുണ്ട്. അത് കേള്ക്കുന്നതോടെ അപ്പന് ഒന്ന് ഞെട്ടി മുഖത്തേക്ക് നോക്കുകയാണ് ചെയ്യാറ്. പിന്നീടാണ് ഇസ അത് തീവണ്ടിയിലാണ് പപ്പ സിഗരറ്റ് വലിക്കുന്നത് കണ്ടതെന്ന് പറയും.
എന്നാൽ യഥാർത്ഥ ജീവിതത്തിൽ താൻ ഒരു സ്മോക്കർ അല്ലെന്നും പെട്ടെന്ന് കേൾക്കുമ്പോൾ അപ്പന് ഒരു ഞെട്ടൽ ആണെന്നും താരം അഭിമുഖത്തിൽ പറയുന്നു.