അഭിനയരംഗത്തേക്ക് എത്തുന്നതിനു മുൻപ് തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ടോവിനോ തോമസ്. സിനിമയുടെ പേരും പറഞ്ഞ് ഫ്രോഡ് പണി കാണിക്കുന്ന ആളുകളുടെ അടുത്തേക്കാണ് ടോവിനോ ആദ്യമായി എത്തിപ്പെട്ടത്. ആദ്യ ഒഡീഷന് എത്തിയപ്പോൾ തന്നോട് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ടോവിനോ പറയുന്നത്. സ്വന്തം ജോലി പോലും ഉപേക്ഷിച്ചതിനു ശേഷമായിരുന്നു ടോവിനോ അഭിനയ ജീവിതത്തിലേക്ക് ഇറങ്ങിയത്.
ഒന്നര ലക്ഷം രൂപ തന്റെ കയ്യിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ പിന്നീട് അത് ഒരു ലക്ഷം ആവുകയും പിന്നീടത് അമ്പതിനായിരം ആവുകയും ചെയ്തു. ജീവിതത്തിൽ താൻ ഇത്രയും പൈസ ഒന്നിച്ച് കണ്ടിട്ടില്ല എന്നായിരുന്നു ടോവിനോയുടെ മറുപടി. ശരിക്കും അങ്ങനെ ഒരു വ്യക്തി സിനിമ ഇൻഡസ്ട്രിയിൽ ഇല്ല എന്നും വെറുതെ ഒരു റൂം എടുത്ത് ഇരിക്കുകയായിരുന്നു എന്നും ടോവിനോ വ്യക്തമാക്കുന്നു. മലയാളസിനിമയിൽ കഴിവിന് മാത്രമാണ് സ്ഥാനം എന്നും അദ്ദേഹം പറയുന്നുണ്ട്.