സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. നടൻ ആകണമെന്ന തന്റെ ഏറെക്കാലത്തെ അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ. ടൊവിനോയ്ക്ക് വലിയ ഒരു ആരാധകവൃന്ദം ആണുള്ളത്. അവർ. സ്നേഹത്തോടെ ടൊവിനോയെ ഇച്ചായൻ എന്നാണ് വിളിക്കുന്നത്. എന്നാൽ ആ വിളി പരിചയമില്ലെന്നും എന്നെ ടൊവിനോ എന്ന് തന്നെ വിളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒരു മതത്തിലും കൂടുതലായി വിശ്വസിക്കുന്ന ഒരു വ്യക്തിയല്ല താനെന്നും ഒരു ക്രിസ്ത്യാനി ആയതു കൊണ്ടാവാം അവർ ഇച്ചായൻ എന്ന് വിളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ആ വിളിയോട് അദ്ദേഹത്തിന് യോജിപ്പില്ല. അത് ഇഷ്ടം കൊണ്ടുള്ള വിളിയാണെങ്കിൽ പ്രശ്നമില്ലെന്നും പക്ഷേ മുസ്ലിമായാൽ ഇക്ക എന്നും ഹിന്ദു ആയാൽ ചേട്ടൻ എന്നും ക്രിസ്ത്യാനിയായാൽ ഇച്ചായൻ എന്നുമാണ് വിളിക്കുന്നതെങ്കിൽ അതിനോട് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.ആൻഡ് ദ ഓസ്കാർ ഗോസ് ടു എന്ന ചിത്രത്തിൽ ഇസഹാക്ക് എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രം അദ്ധേഹത്തിനോട് സാമ്യമുള്ള ഒന്നാണെന്നും അതിനാൽ കഥാപാത്രത്തെ 100% മനസ്സിലാക്കുന്ന ഒരാളാണ് ടൊവിനോ എന്നും സംവിധായകൻ സലിം അഹമ്മദ് പറഞ്ഞു.